Category Archives: നാട്ടുവിശേഷം

ആരോഗ്യ മേഖലയിൽ അനാസ്ഥയെന്ന് ബി.ജെ.പി

എരുമേലി: ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എം സന്തോഷ് കുമാർ ആരോപിച്ചു. പനി പടരുമ്പോഴും ആശുപത്രികൾ കെടുകാര്യസ്ഥതയുടെ കേന്ദ്രങ്ങളായി തുടരുകയാണ്. നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ.

സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ മാറ്റാതിരിക്കാന്‍ രാഷ്ട്രീയ ചരടുവലികള്‍

കാഞ്ഞിരപ്പള്ളി: എരുമേലിയില്‍ പരാധീനതകള്‍ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയില്‍ പുതുതായി പണിത കെട്ടിടത്തിലേയ്ക്ക്‌ മാറ്റാതിരിക്കാന്‍ രാഷ്ട്രീയ ചരടുവലികള്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂവപ്പള്ളി സെന്റ്. ജോസഫ് പള്ളി അധികൃതര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് ഇരുപത്തഞ്ചുലക്ഷം രൂപ മുടക്കി പണിതിരിക്കുന്ന കെട്ടിടം വെറുതേ കിടക്കുമ്പോള്‍ എരുമേലിയില്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ടി വരുന്നത് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ മൂലമാണെന്ന് സബ്. രജിസ്ട്രാര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ശബരിമല സീസണ്‍ ആരംഭിച്ചാല്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന എരുമേലിയില്‍ നിന്ന് തൊട്ടടുത്ത ടൌണ്‍ ആയ കൂവപ്പള്ളിയിലേയ്ക്ക് ഓഫീസ് മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് സൌകര്യപ്രദമാണെന്നിരിക്കേ എരുമേലിയിലെ ചില വ്യാപാരികള്‍ക്കു വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ ഓഫീസ് മാറ്റത്തെ എതിര്‍ക്കുന്നതത്രേ. കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രദേശത്തെ പഞ്ചായത്തു പ്രസിഡന്റുമാര്‍ ജനവിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പുതിയ ഓഫീസ് പണിയാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചിലവായ തുക എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണമലയില്‍ വാനര ശല്യം

പമ്പാവാലി: കണമലയില്‍ കര്‍ഷകരും വ്യാപാരികളും വാനരശല്യം കൊണ്ട്‌ പൊറുതിമുട്ടുന്നു. ശബരിമല വനത്തില്‍നിന്ന്‌ നാടുകാണാന്‍ എത്തിയ വാനരനാണ്‌ നാട്ടുകാര്‍ക്ക്‌ ശല്യമായിത്തീര്‍ന്നിരിക്കുന്നത്‌. ആദ്യമൊക്കെ നാട്ടുകാര്‍ കൌതുകത്തോടെയാണ്‌ വാനരണ്റ്റെ വികൃതികള്‍ കണ്ടിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഈ കുരങ്ങന്‍ നാട്ടുകാര്‍ക്ക്‌ തലവേദനയായിരിക്കുകയാണ്‌. കടകളില്‍നിന്നും സാധനങ്ങള്‍ വലിച്ച്‌ പുറത്തിടുന്ന വാനരന്‍ സ്ഥലത്തെ ഫലവൃക്ഷങ്ങളെയും വെറുതേ വിടുന്നില്ല. പ്രദേശവാസികള്‍ക്ക്‌ ശല്യമായിരിക്കുന്ന വാനരനെ പിടികൂടി കാട്ടില്‍ വിടുവാന്‍ വേണ്ട നടപടികള്‍ വനംവകുപ്പധികൃതര്‍ സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പനിച്ചു വിറയ്ക്കുന്ന മലനാട്‌

കാഞ്ഞിരപ്പള്ളി: മഴക്കാലം ശക്തി പ്രാപിച്ചതോടെ മലനാട്ടിലെങ്ങും പനി പടരുന്നു. പ്രദേശത്തെ പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം പനി ബാധിതരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന വൈറല്‍ പനിയാണ്‌ പ്രദേശത്തു പടരുന്നതെന്നാണ്‌ ആരോഗ്യവകുപ്പധികൃതരുടെ പക്ഷം. മെയ്‌, ജൂണ്‍ മാസങ്ങളില്‍ രണ്ടു ഡങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതായും നിലവില്‍ ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബ്ളോക്ക്‌ പരിധിയില്‍ ദിവസേന നൂറിലധികം പേരാണ്‌ പനി ബാധിച്ചു സര്‍ക്കാര്‍ ആസ്പത്രികളില്‍ എത്തുന്നത്‌. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം പ്രദേശങ്ങളിലെ സ്വകാര്യ ആസ്പത്രികളെല്ലാംതന്നെ പനിബാധിതരെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌.

സ്ഥലവും വീടും വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ വാങ്ങാനെത്തുന്നവരുടെ മാനസിക സ്ഥിതി കൂടി മനസ്സിലാക്കി വേണം പെരുമാറാന്‍. വീട് വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍.
* വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം
* വീടുപോലെ തന്നെ പറമ്പും വൃത്തിയായി സൂക്ഷിക്കുക.
* മുറ്റത്ത് പൂന്തോട്ടമുള്ള വീടുകളാണെങ്കില്‍ പുല്‍തകിടി കളകളെല്ലാം കളഞ്ഞ് ഭംഗിയാക്കുക.
* സാധിക്കുമെങ്കില്‍ വീട് പെയിന്റടിച്ച് മനോഹരമാക്കുക.
* വീടിനുള്ളില്‍ ഫര്‍ണിച്ചറും മറ്റും ഭംഗിയായി ഇടേണ്ട സ്ഥാനങ്ങളില്‍ മാത്രം ഇടുക.
* പൈപ്പും ഫിറ്റിംഗ്സുകളുമെല്ലാം പരിശോധിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായെന്ന് ഉറപ്പു വരുത്തുക.
* വീടിനുള്ളിലെ ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ എല്ലാം പരിശോധിക്കുക, നല്ല പ്രകാശമുള്ള ബള്‍ബുകള്‍ ഘടിപ്പിക്കുക.
* പുതിയ കര്‍ട്ടനുകള്‍ ഇട്ട് ഭംഗിയാക്കുക.
* അടുക്കള വൃത്തിയായി സൂക്ഷിക്കുക.
* ഇടയ്ക്കിടെ റൂം ഫ്രഷ്നര്‍ അടിച്ച് ദുര്‍ഗന്ധം അകറ്റുക.
മനോഹരമായ വീടാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വാങ്ങാന്‍ വരുന്നവര്‍ക്ക് തോന്നിയാല്‍ അതനുസരിച്ചുള്ള വിലയും സന്തോഷത്തോടെ അവര്‍ നല്‍കും.

2011-ലെ പൊതു അവധി ദിവസങ്ങള്‍

ജനുവരി-26: റിപ്പബ്ലിക്ക് ദിനം.
ഫെബ്രുവരി-15: മിലാഡി ഷെരീഫ്
മാര്‍ച്ച്-2: ശിവരാത്രി
ഏപ്രില്‍-14: അംബേദ്കര്‍ ജയന്തി
ഏപ്രില്‍-15: വിഷു
ഏപ്രില്‍-21: പെസഹാ വ്യാഴം
ഏപ്രില്‍-22: ദു:ഖവെള്ളി
മെയ് -1: മെയ്‌ദിനം
ജൂലൈ-30: കര്‍ക്കിടകവാവ്
ആഗസ്റ്റ്-15: സ്വാതന്ത്ര്യദിനം
ആഗസ്റ്റ്-21: ശ്രീകൃഷ്ണജയന്തി
ആഗസ്റ്റ്-30: ഈദ് ഉല്‍ ഫിത്‌ര്‍
സെപ്റ്റംബര്‍-8: ഒന്നാം ഓണം
സെപ്റ്റംബര്‍-9: തിരുവോണം
സെപ്റ്റംബര്‍-11: ശ്രീനാരായണഗുരു ജയന്തി
സെപ്റ്റംബര്‍-21: ശ്രീനാരായണഗുരു സമാധി
ഒക്ടോബര്‍-2: ഗാന്ധി ജയന്തി
ഒക്ടോബര്‍-5: മഹാനവമി
ഒക്ടോബര്‍-6: വിജയദശമി
ഒക്ടോബര്‍-26: ദീപാവലി
നവംബര്‍-6: ബക്രീദ്
ഡിസംബര്‍-25: ക്രിസ്തുമസ്