മനം കുളിര്‍ക്കും ഫ്രൂട്ട് പഞ്ച്

പാര്‍ട്ടികള്‍ക്കും മറ്റും ‘വെല്‍ക്കം ഡ്രിങ്ക്‘ ആയി വിളമ്പാന്‍ ഏറ്റവും മികച്ച ഒന്നാണ് ഫ്രൂട്ട് പഞ്ച്. രുചികരമായ ഈ സ്പെഷ്യല്‍  ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നു നമുക്ക് നോക്കാം. മാംഗോ പള്‍പ്പ് – 200മില്ലി, രസ്ന ഓറഞ്ച്‌ – 100ഗ്രാം അല്ലെങ്കില്‍ ഫാന്റ – 500മില്ലി. വാനില ഐസ്‌ക്രീം – 500മില്ലി, ഞാലിപ്പൂവന്‍ പഴം – 250ഗ്രാം, ആപ്പിള്‍ – 1, മല്ലി ഇല, പുതിന അരിഞ്ഞത് – 1ടേബിള്‍ സ്പൂണ്‍, സോഡ – 1ലിറ്റര്‍

തയ്യാറാക്കുന്ന വിധം
മാംഗോ പള്‍പ്പും രസ്ന അല്ലെങ്കില്‍ ഫാന്റയും കൂടി മിക്സ് ചെയ്തു വയ്ക്കുക. അതിനുശേഷം ഐസ്‌ക്രീമും ഞാലിപ്പൂവന്‍ പഴവും കൂടി മിക്സിയില്‍ അടിച്ച് ആദ്യത്തെ മിശ്രിതത്തില്‍ കലര്‍ത്തുക. അതിലേക്ക് ആപ്പിള്‍ ചെറുകഷണങ്ങളായി അരിഞ്ഞ് ചേര്‍ക്കുക. മല്ലി ഇലയും പുതിനയും അരിഞ്ഞതും കൂടി ചേര്‍ത്ത ശേഷം ആവശ്യത്തിന് സോഡയും പഞ്ചസാരയും ചേര്‍ത്ത് ഗ്ലാസ്സുകളില്‍ നിറയ്ക്കാം. മനം കുളിര്‍പ്പിക്കുന്ന ഫ്രൂട്ട് പഞ്ച് റെഡി.

Close Comments

Comment (1)

Leave a Reply

Your email address will not be published. Required fields are marked *