സ്റ്റാറാകാന്‍ മാരുതി ‘എ-സ്റ്റാര്‍’

ഇന്‍ഡ്യന്‍ കാര്‍ വിപണിയില്‍ ചെറുകാറുകളുടെ കുത്തക മാരുതി-സുസുക്കിക്ക് അവകാശപ്പെടാവുന്നതാണ്. ഈ രംഗത്ത് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി പുറത്തിറക്കുന്ന ഏറ്റവും പുതിയ ഹാച്ച് ബാക്ക് കാര്‍ ആണ് ‘എ സ്റ്റാര്‍’. നവംബര്‍ അവസാനത്തോടെ ഈ മോഡല്‍ ലഭ്യമാകും. 1000 സി.സി എഞ്ചിന്റെ ഹൃദയത്തുടിപ്പില്‍ പ്രവര്‍ത്തിക്കുന്ന എ-സ്റ്റാര്‍ Lxi, Vxi, Zxi എന്നിങ്ങനെ മൂന്ന് സീരീസുകളിലാണ് പുറത്തിറങ്ങുക. ബേയ്സ് മോഡലായ Lxi-യില്‍ തന്നെ എ.സി, പവര്‍ സ്റ്റീയറിംഗ് സംവിധാനങ്ങള്‍ ലഭ്യമായിരിക്കും. Vxi-യില്‍ പവര്‍ വിന്‍ഡോയും സ്റ്റീരിയോയും ലഭിക്കുമ്പോള്‍ Zxi-യില്‍ എയര്‍ബാഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഒ.ആര്‍.വി.എം എന്നിവയും ഉണ്ടായിരിക്കും. പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ചിരിക്കുന്ന 67 ബി.എച്ച്.പി പെട്രോള്‍ എഞ്ചിന്‍ എ-സ്റ്റാറിന് ഉയര്‍ന്ന കരുത്തും ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്നു. ഹ്യൂണ്ടായ് ഐ-റ്റെന്‍ ആയിരിക്കും വിപണിയില്‍ എ-സ്റ്റാറിന്റെ മുഖ്യ എതിരാളി എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്‍ഡ്യയില്‍ മാത്രം ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ‘ആള്‍ട്ടോ’ എന്ന പേരിലായിരിക്കും ‘എ-സ്റ്റാര്‍’ അറിയപ്പെടുക. യൂറോ-5 പരിസ്ഥിതി നിയന്ത്രണ നിയമങ്ങള്‍ പാലിച്ച് നിര്‍മിച്ചിരിക്കുന്ന ‘എ-സ്റ്റാറിന്റെ’ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനലോകം.

A-Star Specifications
Ground Clearance – 170mm
Turning Radius – 4.5m
Engine – KSeries
Swept volumes – 996cc
Power – 67BHP @ 6200 rpm
Torque – 90NM @ 3200 rpm

Close Comments

Comment (1)

  1. Hai friends….. please provide the photos of interior of car and displays an analysis board of same range of cars. Also provide showroom prices, mileage, security specifications, loan facilities, different colours for purchasing the dream car

Leave a Reply

Your email address will not be published. Required fields are marked *